വയനാട് സ്ഥാനാര്‍ഥിത്വത്തിലെ അനിശ്ചിതത്വം; പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാണക്കാട് അടിയന്തര നേതൃയോഗം യോഗം ചേരും.

Update: 2019-03-30 05:13 GMT

മലപ്പുറം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് രംഗത്ത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാണക്കാട് അടിയന്തര നേതൃയോഗം യോഗം ചേരും. വയനാട്ടിലെ സ്ഥാനാര്‍ഥിയെ ഉടന്‍തന്നെ പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

തീരുമാനം എന്തായാലും ഉടന്‍ പ്രഖ്യാപിക്കണം. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വയനാട് മല്‍സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും കെപിസിസിയും പറഞ്ഞപ്പോള്‍തന്നെ ലീഗ് സ്വാഗതം ചെയ്തിരുന്നു. ഒടുവിലായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയിലും വയാടിന്റെയും വടകരയുടെയും പേരുണ്ടായിരുന്നില്ല. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതാണ് ലീഗിനെ ചൊടിപ്പിച്ചത്. 

Tags:    

Similar News