ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്;കെസിഎയുടെ പ്രസിഡന്റസ് ടി 20യില്‍ ഇറങ്ങും
ആലപ്പുഴ എസ് ഡി കോളജില്‍ ഡിസംബര്‍ 17 മുതല്‍ ജനുവരി മൂന്നു വരെയാണ് മല്‍സരം നടക്കുന്നത്.കെ സി എ റോയല്‍സ്,കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌ക്കേഴ്‌സ്,കെസി എ ഈഗിള്‍സ്, കെ സി എ പാന്തേഴ്‌സ്, കെസിഎ ലയണ്‍സ് എന്നീ ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. സച്ചിന്‍ ബേബി നയിക്കുന്ന കെ സി എ ടൈഗേഴ്‌സിലാണ് ഫാസ്റ്റ് ബൗളര്‍ ആയ ശ്രീശാന്ത് ഏഴു വര്‍ഷത്തിനു ശേഷം കളിക്കാന്‍ ഇറങ്ങുന്നത്
കൊച്ചി: വാതുവെയ്പിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിലക്ക് നീങ്ങിയതിനെ തുടര്‍ന്ന് വീണ്ടും കളിക്കളത്തിലേക്ക്.കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ട്വിന്റി 20 മല്‍സരത്തിലാണ് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് കളത്തിലിറങ്ങുന്നത്.ആലപ്പുഴ എസ് ഡി കോളജില്‍ ഡിസംബര്‍ 17 മുതല്‍ ജനുവരി മൂന്നു വരെയാണ് മല്‍സരം നടക്കുന്നത്.കെ സി എ റോയല്‍സ്,കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌ക്കേഴ്‌സ്,കെസി എ ഈഗിള്‍സ്, കെ സി എ പാന്തേഴ്‌സ്, കെസിഎ ലയണ്‍സ് എന്നീ ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. സച്ചിന്‍ ബേബി നയിക്കുന്ന കെ സി എ ടൈഗേഴ്‌സിലാണ് ഫാസ്റ്റ് ബൗളര്‍ ആയ ശ്രീശാന്ത് കളിക്കാന്‍ ഇറങ്ങുന്നത്.
ഐപിഎല്‍ ക്രിക്കറ്റ് വാതുവെയ്പ് കേസില്‍ കുടങ്ങിയ തിനെ തുടര്‍ന്ന് ബിസിസി ഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും വിലക്കിയിരിക്കുകയായിരുന്നു. കേസില്‍ പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും ബിസിസി ഐയുടെ വിലക്ക് നീങ്ങിയിരുന്നില്ല. തുടര്‍ന്ന് നാളുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അടുത്തിടെ ശ്രീശാന്തിന്റെ വിലക്ക് നീങ്ങിയതും വീണ്ടും പന്തെറിയാന്‍ ശ്രീശാന്ത് എത്തുന്നതും.റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലാണ് മല്‍സരം.18 ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 33 മല്‍സരങ്ങളുണ്ടായിരിക്കും.പകല്‍ മാത്രമായിരിക്കും മല്‍സരം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മല്‍സരം സംഘടിപ്പിക്കുക.ശ്രീശാന്ത്,സച്ചിന്‍ ബേബി എന്നിവരെക്കൂടാതെ ബേസില്‍ തമ്പി,രോഹന്‍ പ്രേം,എസ് മിഥിന്‍,കെ എം ആസിഫ് എന്നിവരടക്കമുളള പ്രമുഖ താരങ്ങള്‍ വിവിധ ടീമിന്റെ ഭാഗമായി മല്‍സരത്തില്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും.