മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍

നാലു പുതുമുഖങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.ജലജ് സക്‌സേന,റോബിന്‍ ഉത്തപ്പ,വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍,ബേസില്‍ തമ്പി,എം ഡി നിധീഷ്,കെ എം ആസിഫ്,അക്ഷയ ചന്ദ്രന്‍,പി കെ മിഥുന്‍, അഭിഷേക് മോഹന്‍, വിനൂപ് എസ് മനോഹരന്‍, എം മുഹമ്മദ് അസറുദീന്‍,രോഹന്‍ എസ് കുന്നുമ്മല്‍,എസ് മിഥുന്‍,വത്‌സല്‍ ഗോവിന്ദ ശര്‍മ,കെ ജി രോജിത്, എം പി ശ്രീരൂപ് എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍

Update: 2020-12-30 09:48 GMT

കൊച്ചി: നീണ്ട വര്‍ഷങ്ങള്‍ക്കും ശേഷം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു.സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരള ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടീം പ്രഖ്യാപിച്ചു.ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ക്യാപ്റ്റന്‍.നാലു പുതുമുഖങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.


ജലജ് സക്‌സേന,റോബിന്‍ ഉത്തപ്പ,വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍,ബേസില്‍ തമ്പി,എം ഡി നിധീഷ്,കെ എം ആസിഫ്,അക്ഷയ ചന്ദ്രന്‍,പി കെ മിഥുന്‍, അഭിഷേക് മോഹന്‍, വിനൂപ് എസ് മനോഹരന്‍, എം മുഹമ്മദ് അസറുദീന്‍,രോഹന്‍ എസ് കുന്നുമ്മല്‍,എസ് മിഥുന്‍,വത്‌സല്‍ ഗോവിന്ദ ശര്‍മ,കെ ജി രോജിത്, എം പി ശ്രീരൂപ് എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍.

ജനുവരി 11 ന് പോണ്ടിച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മല്‍സരം.ജനുവരി 13ന് മുംബൈ,ജനുവരി 15 ന് ഡല്‍ഹി,ജനുവരി 17 ന് ആന്ധ്ര,ജനുവരി 19 ന് ഹരിയാന എന്നിങ്ങനെയാണ് മറ്റു മല്‍സരങ്ങള്‍.ഐപിഎല്‍ ക്രിക്കറ്റ് വാതുവെയ്പിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ ശ്രീശാന്തിനെതിരെ ബിസിസി ഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്തിടെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ശ്രീശാന്തിന്റെ മടങ്ങിവരവിന് കളമൊരുങ്ങിയത്.വിലക്ക് നീങ്ങിയതിനു ശേഷമുള്ള ശ്രീശാന്തിന്റെ ആദ്യ മല്‍സരമാണ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ്.

Tags:    

Similar News