മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം: നിര്‍മാതാവും ഉദ്യോഗസ്ഥരും റിമാന്‍ഡില്‍
ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റു ചെയ്ത ഹോളി ഫെയ്ത് ഫ്ളാറ്റ് നിര്‍മാണ കമ്പനിയുടെ എം ഡി സാനി ഫ്രാന്‍സിസ്,മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് മൂന്നു ദിവസത്തേയക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റു ചെയ്തത്.തീരദേശ പരിപാലന നിയമ ലംഘനമാണെന്ന് അറിഞ്ഞിട്ടും രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കി.അനുമതി നല്‍കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ബോധമുണ്ടായിട്ടും അവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റു നിര്‍മാതാവും ഉദ്യോഗസ്ഥരും അടക്കം മൂന്നു പേരെ കോടതി റിമാന്റു ചെയ്തു. ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റു ചെയ്ത ഹോളി ഫെയ്ത് ഫ്ളാറ്റ് നിര്‍മാണ കമ്പനിയുടെ എം ഡി സാനി ഫ്രാന്‍സിസ്,മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് മൂന്നു ദിവസത്തേയക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റു ചെയ്തത്.തീരദേശ പരിപാലന നിയമ ലംഘനമാണെന്ന് അറിഞ്ഞിട്ടും രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കി.അനുമതി നല്‍കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ബോധമുണ്ടായിട്ടും അവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ഫ്‌ളാറ്റ് നിര്‍മാതാവും ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തി.ഫ്ളാറ്റിന് അനുമതി നല്‍കിയ ശേഷം പഞ്ചായത്തില്‍ നിന്നും രേഖകള്‍ നീക്കം ചെയ്തുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതികള്‍ ഉന്നതരായതിനാല്‍ അവര്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ഈ സാഹചര്യത്തില്‍ അവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ വാദം പരിഗണിച്ച് കോടതി പ്രതികളെ മൂന്നു ദിവസത്തേയ്ക്ക് റിമാന്റു ചെയ്യുകയായിരുന്നു. ഈ മാസം 19 ന് കേസ് വീണ്ടും കോടതി പരിഗണിക്കും. അന്ന് തന്നെ പി ഇ ജോസഫിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.ഹോളി ഫെയ്ത് എച്ച് ടു ഒ,ഗോള്‍ഡന്‍ കായലോരം,ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനാണ് സുപ്രം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്നാണ് ഹോളി ഫെയ്ത്,ആല്‍ഫ എന്നിവിടങ്ങളിലെ ഏതാനും ഫ്ളാറ്റുടമകള്‍ നിര്‍മാതാക്കള്‍ക്കെതിരെ മരട്,പനങ്ങാട് പോലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് സര്‍ക്കാര്‍ ഇതു സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.