കസ്റ്റഡി മരണത്തില്‍ ഇരട്ടനീതി; പോലിസ് സേനയില്‍ വ്യാപക പ്രതിഷേധം

ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ നടപടി ഒതുക്കാനാണ് ഉന്നതര്‍ ശ്രമിക്കുന്നതെന്നും പോലിസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

Update: 2019-06-29 08:02 GMT

ഇടുക്കി: ഹരിതാ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് തരത്തിലുള്ള നടപടി സ്വീകരിക്കുന്നതില്‍ പോലിസില്‍ വ്യാപക പ്രതിഷേധം.

വീഴ്ചവരുത്തിയവര്‍ക്കെതിരെ സമാനതരത്തില്‍ നടപടിയുണ്ടാകാത്തതിലാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 12-ന് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ചിത്രവും മറ്റ് വിവരങ്ങളും സസ്‌പെന്‍ഷനിലായ നെടുങ്കണ്ടം എസ്ഐ കെ എ സാബു ജില്ലയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വാട്ട്‌സ് ആപ്പിലൂടെ കൈമാറിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ നടപടി ഒതുക്കാനാണ് ഉന്നതര്‍ ശ്രമിക്കുന്നതെന്നും പോലിസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചുവെങ്കിലും ഇവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ജില്ലാ പോലിസ് മേധാവി മുതിര്‍ന്നിട്ടില്ലാത്തതാണ് അതൃപ്തിക്കു മറ്റൊരു കാരണമായിരിക്കുന്നത്.

Tags:    

Similar News