കസ്റ്റംസ് കേസ്:ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഹരജി ഇന്ന് പരിഗണിച്ചേക്കും
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരിക്കുന്നത്.കസ്റ്റംസിന്റെ അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ഒളിവില്‍ പോകില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജിയില്‍ പറയുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ മുന്‍ കൂര്‍ ജാമ്യഹരജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.ഹരജി ഇന്ന് ഉച്ചയക്ക് പരിഗണിച്ചേക്കും.കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരിക്കുന്നത്.കസ്റ്റംസിന്റെ അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ഒളിവില്‍ പോകില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജിയില്‍ പറയുന്നു.
തന്റെ ആരോഗ്യ സ്ഥിതി കൂടി കണക്കിലെടത്ത് ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു.ഹരജി ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് ശിവശങ്കര്‍.നേരത്തെ എന്‍ഫോഴ്‌സമെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.