സ്വര്‍ണക്കടത്ത്: ശിവശങ്കറും സ്വപ്‌നയും വിദേശ യാത്ര നടത്തിയതില്‍ ഗൂഢലക്ഷ്യമെന്ന് കസ്റ്റംസ് ; ജാമ്യഹരജിയില്‍ നാളെ വിധി
സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അതേ സമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തു.സ്വപ്‌നയ്‌ക്കൊപ്പം ഏഴു പ്രാവശ്യം ശിവശങ്കര്‍ വിദേശത്തേക്ക് പോയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.ഏഴു പ്രാവശ്യവും ഒരു രാജ്യത്തേക്ക് മാത്രം എന്തിനാണ് പോയതെന്നും കസ്റ്റംസ് ചോദിച്ചു.ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തെ പോലും സ്വര്‍ണ്ണക്കടത്ത് ബാധിച്ചു.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അതേ സമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തു.സ്വപ്‌നയ്‌ക്കൊപ്പം ഏഴു പ്രാവശ്യം ശിവശങ്കര്‍ വിദേശത്തേക്ക് പോയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.
ഏഴു പ്രാവശ്യവും ഒരു രാജ്യത്തേക്ക് മാത്രം എന്തിനാണ് പോയതെന്നും കസ്റ്റംസ് ചോദിച്ചു.2015 മുതല്‍ രോഗ ബാധിതനാണെന്ന രേഖയാണ് ശിവശങ്കര്‍ ഹാജരാക്കിയത് രോഗബാധിതനാണെങ്കില്‍ എങ്ങനെ ഇത്രയും വിദേശയാത്ര നടത്തി.രോഗിയാണെന്നത് ജാമ്യം നേടാനായി പറയുന്നതാണ്.ഇവരുടെയാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ട്.ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത് എന്തിന് ചെയ്തുവെന്നും കസ്റ്റംസ് ചോദിച്ചു.ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തെ പോലും സ്വര്‍ണ്ണക്കടത്ത് ബാധിച്ചു.കേസിലെ ഇപ്പോഴത്തെ പ്രതികളുമായിസൗഹൃദമുള്ള ആളാണ് ശിവശങ്കറെന്നും കസ്റ്റംസ് വ്യക്തമാക്കി.
ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യും.വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കറിന് പങ്കുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.അതേ സമയം എന്ത് കുറ്റമാണ് ചെയ്തതെന്ന് കസ്റ്റംസ് പറയുന്നില്ലെന്ന് ശിവശങ്കറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മറ്റുള്ളവര്‍ ചെയ്ത കുറ്റങ്ങള്‍ മാത്രമാണ് പറയുന്നത്.മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിര്‍ മാത്രമാണ് കസ്റ്റംസ് ശിവശങ്കറിനെ പ്രതിയാക്കിയത്.ശിവശങ്കര്‍ ഒഴികെ മറ്റ് എല്ലാ പ്രതികള്‍കള്‍ക്കും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചതായും കസ്റ്റംസ് വ്യക്തമാക്കി.തുടര്‍ന്ന് ശിവശങ്കറിന്റെ ഏറ്റവും പുതിയ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി കസ്റ്റംസിനോട് നിര്‍ദ്ദേശിച്ചു.കസ്റ്റംസ് ആക്ട് 108 അനുസരിച്ചുള്ള മൊഴിയുടെ പകര്‍പ്പാണ് ഹാജരാക്കേണ്ടത്.