കൊവിഡ് 19 മുക്തി നേടിയ പാപ്പിനിശേരി സ്വദേശി മരിച്ചു
ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ടെസ്റ്റില്‍ കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് 14 മുതല്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി.
കണ്ണൂര്‍: കൊവിഡ് 19 മുക്തി നേടിയ പാപ്പിനിശേരി സ്വദേശി മരിച്ചു. പുതിയകാവിന് പടിഞ്ഞാറെ രാമാലയത്തില്‍ പോരയില്‍ കുഞ്ഞിരാമന്‍ നമ്പ്യാരാ ( 81) ണ് മരിച്ചത്.
ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ടെസ്റ്റില്‍ കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് 14 മുതല്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി.
ഇതിനിടയില്‍ വൃക്കരോഗവും പ്രമേഹവും മൂര്‍ഛിക്കുകയുകയും സോഡിയം വളരെയേറെ കുറയുകയും ചെയ്താണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് ആരോഗ്യ വകുപ്പ് അധികാരികളുടെ നിര്‍ദേശാനുസരണമാണ് നടക്കുക.ഭാര്യ: ശാന്ത. മക്കള്‍: സുഗുണ ,സുജിത്ത്, സുനില്‍. മരുമക്കള്‍: രമേശന്‍, ശ്രീജ, രജിത.