ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് നെഗറ്റീവെന്ന് പരിശോധനാ ഫലം. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുകയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ ഇന്നലെ സ്വയം നീരീക്ഷണത്തിലേക്ക് മാറിയിരുന്നു. തുടര്‍ന്നു നടത്തിയ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് നെഗറ്റീവാണെന്നു വ്യക്തമായത്. അതേസമയം, പ്രമേഹരോഗിയായതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ കെജ് രിവാളിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായെങ്കിലും യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും വിശ്രമം ആവശ്യമാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.