പീഡനത്തിനിരയായതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടിയുടെ മരണം: ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും; മരണം ന്യൂമോണിയമൂലമെന്ന് പോലിസ്
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും അതാണ് കുട്ടിയുടെ മരത്തിന് കാരണമായതെന്നുമായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാതെ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് നാട്ടുകാരും ബന്ധുക്കളും നിലപാടെടുത്തതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു
കൊച്ചി: പീഡനത്തിരയായതിനെ തുടര്‍ന്ന് ശിശു ക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടിയെ അഗതി മന്ദിരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരുഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നും പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായത് ന്യൂമോണിയയാണെന്നും പോലിസ് പറഞ്ഞു.കുട്ടിയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നാരോപിച്ചാണ് നാട്ടുകാര്‍ കുട്ടിയുടെ മൃതദേഹവുമായി കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും അതാണ് കുട്ടിയുടെ മരത്തിന് കാരണമായതെന്നുമായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാതെ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് നാട്ടുകാരും ബന്ധുക്കളും നിലപാടെടുത്തതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നുമാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക വിവരമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മരണം സംബന്ധിച്ച് അന്വേഷണം നടത്തും.പോലിസിന്റെയോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയോ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡിസിപി പറഞ്ഞു.പീഡനത്തിനിരയായ പെണ്‍കുട്ടിയെ 2019 ഏപ്രിലിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് എറണാകുളം ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തില്‍ എത്തിച്ചത്.മാനസിക വെല്ലുവിളി നേരിട്ടിരുന്ന കുട്ടിയായിരുന്നു.തുടര്‍ന്ന് ഇവിടെ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.അസുഖം മൂലമാണ് മരിച്ചതെന്നാണ് പോലിസിന്റെ വിശദീകരണം.