റെയില്‍വേ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം: എ എം ആരിഫ് എംപി

Update: 2021-05-28 19:18 GMT

ആലപ്പുഴ: ഇന്ത്യന്‍ റെയില്‍വേയിലെ 13,450 തസ്തികകള്‍ നിര്‍ത്തലാക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നല്‍കിയ നിര്‍ദേശം അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് എ എം ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട തസ്തികകള്‍ക്ക് പകരം പുതിയ തസ്തികകള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറയുന്ന റെയില്‍വെ ബോര്‍ഡ് യാതൊരുവിധ പഠനവും നടത്താതെ ഓരോ റെയില്‍വേ സോണിലും വെട്ടിക്കുറയ്‌ക്കേണ്ട തസ്തികകളുടെ എണ്ണം മുന്‍കൂട്ടി നിശ്ചയിച്ചത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്.

ദീര്‍ഘകാലമായി ഒഴിവുകള്‍ നികത്താതെ ഒടുവില്‍ തസ്തികതന്നെ ഇല്ലാതാക്കി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ഈ നീക്കത്തില്‍നിന്നും പിന്തിരിയണമെന്നും ജോലിഭാരം ശാസ്ത്രീയമായി പുനക്രമീകരിച്ച് ഒഴിവുകള്‍ എത്രയുംവേഗം നികത്തണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Tags:    

Similar News