ദീപാ നിശാന്തിന്റെ കവിതാ മോഷണവിവാദം: യുജിസി റിപോര്‍ട്ട് തേടി

കേരള വര്‍മ കോളജ് പ്രിന്‍സിപ്പലിനാണ് വിവാദം സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ട് യുജിസി നോട്ടീസ് അയച്ചത്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളജ് മാനേജ്‌മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2019-05-03 09:35 GMT

തൃശൂര്‍: കേരള വര്‍മ കോളജിലെ അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷ്ടിച്ച വിഷയവുമായി ബന്ധപ്പെട്ട് കോളജിനോട് യുജിസി വിശദീകരണം തേടി. കേരള വര്‍മ കോളജ് പ്രിന്‍സിപ്പലിനാണ് വിവാദം സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ട് യുജിസി നോട്ടീസ് അയച്ചത്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളജ് മാനേജ്‌മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളജ് തലത്തില്‍ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തില്‍ ആരാഞ്ഞിട്ടുണ്ട്.

അന്വേഷണം നടന്നെങ്കില്‍ ആ റിപോര്‍ട്ട് യുജിസിക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുകൊണ്ട് ലഭിച്ച പരാതിയിലാണ് യുജിസിയുടെ ഇടപെടലുണ്ടായത്. തൃശൂര്‍ സ്വദേശി സി ആര്‍ സുകുവാണ് കവിതാ മോഷണവിവാദത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപികയ്‌ക്കെതിരേ യുജിസിക്ക് പരാതി നല്‍കിയത്. കോളജ് അധ്യാപകരുടെ സര്‍വീസ് സംഘടനയായ എകെപിസിടിഎയുടെ മാഗസിനിലാണ് യുവകവി കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത്. സംഭവം വലിയ ചര്‍ച്ചയായതോടെ പിന്നീട് മാപ്പുപറഞ്ഞ് ദീപ തലയൂരുകയായിരുന്നു.  

Tags:    

Similar News