ഐസ് ക്രീം പാര്‍ലര്‍ കേസില്‍ വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇര റോസ് ലിന്‍ രംഗത്ത്; ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു
കേസിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ തങ്ങള്‍ നുണപരിശോധനയ്ക്ക് വിധേയരാകാന്‍ തയാറാണെന്നും റോസ് ലിന്‍
കൊച്ചി: ഐസ് ക്രീം പാര്‍ലര്‍ കേസില്‍ വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംഭവത്തിലെ ഇര റോസ് ലിന്‍ രംഗത്ത്. വീണ്ടും അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയതായി റോസ് ലിന്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.കേസിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ തങ്ങള്‍ നുണപരിശോധനയ്ക്ക് വിധേയരാകാന്‍ തയാറാണെന്നും റോസ് ലിന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ മുസ് ലിം ലീഗിലെ പലരും തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും റോസ് ലിന്‍ പറഞ്ഞു.വി എസ് അച്യുതാനന്ദന്‍ കോടതയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍ കക്ഷി ചേരും.കേസില്‍ രണ്ടാമത് അന്വേഷണം വന്നപ്പോള്‍ തങ്ങളെക്കൊണ്ട് വീണ്ടും മൊഴിമാറ്റിക്കുകയായിരുന്നു. ഇതിനായി കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഒരു ലക്ഷം രൂപ പണമായും 5 ലക്ഷം രൂപ സിറ്റി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വിടിന്റെ ആധാരം എടുപ്പിച്ചും നല്‍കി.ഇപ്പോള്‍ റൗഫും കുഞ്ഞാലിക്കുട്ടിയുടെ ആളായി മാറിയിരിക്കുകയാണ്.പല പ്രാവശ്യം തങ്ങള്‍ റൗഫിനെ സമീപിച്ചുവെങ്കിലും അയാളും ഒഴിഞ്ഞുമാറുകയാണ്. ഒന്നുകില്‍ കുഞ്ഞാലിക്കുട്ടി റൗഫിനെ ഭീഷണിപെടുത്തി അല്ലെങ്കില്‍ റൗഫ് കുഞ്ഞാലിക്കുട്ടിക്കൊപ്പം ചേര്‍ന്നു വെന്നാണ് മനസിലാകുന്നത്.ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ കുടുതല്‍ സ്ത്രീകള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തു വരും. അന്ന് കേസ് അന്വേഷിച്ച ജെയ്‌സണ്‍ എബ്രാഹം തുടക്കത്തില്‍ നല്ല രീതിയില്‍ ആണ് അന്വേഷിച്ചിരുന്നത്. എന്നാല്‍ പിന്നീട കുഞ്ഞാലിക്കിട്ടിക്ക് അനുകൂലമായി ഇയാള്‍ മാറി. ഇതിന് കാരണം അന്നത്തെ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും റോസ് ലിന്‍ ആരോപിച്ചു.കേസിന്റെ തുടക്കത്തില്‍ മുന്നോട്ടു വന്ന റമീള സുഗദേവ് പിന്നീട് കുഞ്ഞാലിക്കുട്ടിയുടെ ആളായി മാറി.അവര്‍ക്ക് ഉയര്‍ന്ന ജോലിയും മറ്റു സൗകര്യങ്ങളും നല്‍കി.കുഞ്ഞാലിക്കുട്ടിക്കു വേണ്ടി റൗഫ് അന്ന് തന്റെ മുന്നില്‍ വെച്ചാണ് 2.5 ലക്ഷം രൂപ നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും റോസ് ലിന്‍ പറഞ്ഞു.