ശബരിമല യുവതീപ്രവേശനം: ദേവസ്വം ബോർഡിന് വീണ്ടും മനംമാറ്റം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു.

Update: 2020-01-10 06:47 GMT

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ മാത്രം സത്യവാങ്മൂലം നല്‍കു. ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ബോര്‍ഡിന് പ്രത്യേക നിലപാട് ഇല്ല. പഴയ ബോര്‍ഡുകളുടെ നിലപാട് തുടരും. പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ജനുവരി പതിമൂന്നിന് സുപ്രീംകോടതിയില്‍ എത്താന്‍ ദേവസ്വം ബോര്‍ഡിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും എന്‍ വാസു പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് എന്‍ വാസു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാധാനാന്തരീക്ഷത്തില്‍ പുരോഗമിക്കുന്ന നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ബോര്‍ഡ് നീക്കം നടത്തിയത്. ഇതേ തുടർന്ന് തീരുമാനം കൈക്കൊള്ളാൻ ഇന്ന് അടിയന്തര ബോർഡ് യോഗം ചേരും. 

Tags:    

Similar News