രണ്ടരക്കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയ യുവാവ് ബാംഗ്ലൂരില്‍ നിന്നും പിടിയില്‍

ബാംഗ്ലൂര്‍ തട്ടണഹള്ളി, ആര്‍ത്തസിട്രിന്‍ വില്ലയില്‍ പ്രശാന്ത് നായര്‍(28)നെയാണ് ബാംഗ്ലൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്.ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് (എഫ് എല്‍ എഫ് )വസ്ത്രവ്യാപാര ശൃംഖലയിലെ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി നോക്കി വരികയായിരുന്നു ഇയാളെ ഈ വര്‍ഷമാദ്യം കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഇത് മറച്ച് വെച്ചുകൊണ്ട് എറണാകുളത്തെ വജ്രവ്യാപാര സ്ഥാപനത്തില്‍ എത്തിയ ഇയാള്‍ ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് ന്റെ പ്രീമിയം കസ്റ്റമേഴ്‌സിന് ഗിഫ്റ്റ് നല്‍കാന്‍ എന്ന വ്യാജേനയാണ് വജ്രാഭരണങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയത്

Update: 2019-08-19 01:41 GMT

കൊച്ചി: കൊച്ചിയിലെ വജ്രവ്യാപാര സ്ഥാപനത്തില്‍ നിന്നും രണ്ടരക്കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തിലെ പ്രതിയെ ബാംഗ്ലൂരില്‍ നിന്നും എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു.ബാംഗ്ലൂര്‍ തട്ടണഹള്ളി, ആര്‍ത്തസിട്രിന്‍ വില്ലയില്‍ പ്രശാന്ത് നായര്‍(28)നെയാണ് ബാംഗ്ലൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്.ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് (എഫ് എല്‍ എഫ് )വസ്ത്രവ്യാപാര ശൃംഖലയിലെ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി നോക്കി വരികയായിരുന്നു ഇയാളെ ഈ വര്‍ഷമാദ്യം കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഇത് മറച്ച് വെച്ചുകൊണ്ട് എറണാകുളത്തെ വജ്രവ്യാപാര സ്ഥാപനത്തില്‍ എത്തിയ ഇയാള്‍ ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് ന്റെ പ്രീമിയം കസ്റ്റമേഴ്‌സിന് ഗിഫ്റ്റ് നല്‍കാന്‍ എന്ന വ്യാജേനയാണ് വജ്രാഭരണങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയത്.

പ്രതി ജോലിചെയ്തിരുന്ന എഫ് എല്‍ എഫ് നിന്നും തട്ടിയെടുത്ത ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് കമ്പനി അധികൃതരുടെ കള്ള ഒപ്പിട്ട് വ്യാജ എം ഒ യു തയ്യാറാക്കി വജ്രവ്യാപാരി സ്ഥാപനത്തില്‍ നിന്നും 45 ദിവസത്തെ ക്രെഡിറ്റില്‍ 99 വജ്രാഭരണങ്ങള്‍ വാങ്ങുകയായിരുന്നു. തട്ടിപ്പിനായി കമ്പനിയുടെ പേരില്‍ വ്യാജ ഇമെയില്‍ ഐഡിയും സീലുകളും ഇയാള്‍ ഉണ്ടാക്കിയിരുന്നു. വ്യാജമെയിലില്‍ നിന്നും വജ്രവ്യാപാര സ്ഥാപനത്തിന് പണം അയച്ചതിനുള്ള വ്യാജ യു ടി ആര്‍ നമ്പറും മറ്റും ഇയാള്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ പണം വരാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ സ്ഥാപന ഉടമ എഫ് എല്‍ എഫ് മുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ ഉടമ പരാതി നല്‍കി എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു പ്രതിയെക്കുറിച്ച് അന്വേഷിച്ചതില്‍ ഇയാള്‍ എറണാകുളത്തെ ജ്വല്ലറിയില്‍ നിന്നും മൈസൂരിലെ ജ്വല്ലറിയില്‍ നിന്നും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തുവാന്‍ വേണ്ട എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നുവെന്ന് വ്യക്തമായി.

ഇയാളെക്കുറിച്ചുള്ളു വിവരം ശേഖരിച്ച പോലീസിനു പ്രതി ബാംഗ്ലൂര്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചു.തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ലൂരില്‍ എത്തി നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു.തട്ടിപ്പിലൂടെ കൈക്കലാക്കിയ വജ്രാഭരണങ്ങളില്‍ മുക്കാല്‍ പങ്കും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന വ്യാജ സീലുകള്‍, ലെറ്റര്‍ ഹെഡ്ഡുകള്‍, കംപ്യൂട്ടര്‍, വ്യാജ ഐഡി കാര്‍ഡ് എന്നിവയും പോലിസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും ബാക്കിയുള്ള വജ്രാഭരണങ്ങള്‍ മുംബൈയില്‍ വില്‍പ്പന നടത്തിയതായി വിവരം ലഭിച്ചു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ് അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ എസ് ടി അരുള്‍ സീനിയര്‍ സിപിഒ ദിനേശ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു 

Tags:    

Similar News