സന്നദ്ധപ്രവര്‍ത്തനത്തിന്റെ മറവില്‍ പോലിസിന്റെ അധികാരം ആര്‍എസ്എസ്സിനെ ഏല്‍പ്പിക്കരുത്: പോപുലര്‍ ഫ്രണ്ട്
പാലക്കാട്: സന്നദ്ധപ്രവര്‍ത്തനത്തിന്റെ മറവില്‍ പോലിസിന്റെ അധികാരം ആര്‍എസ്എസ്സിനെ ഏല്‍പ്പിക്കരുതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍ നാസര്‍. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവര്‍ത്തകരെ ചേര്‍ത്ത് കമ്മ്യൂണിറ്റി വളണ്ടിയേഴ്സ് എന്ന പേരില്‍ ഒരുസേന നിലവിലുണ്ടായിരിക്കെ ആര്‍എസ്എസ് പോഷകസംഘടനയായ സേവാഭാരതിക്ക് സ്വന്തം രാഷ്ട്രീയം പ്രദര്‍ശിപ്പിച്ച് പോലിസിനൊപ്പം ചേര്‍ന്ന് വാഹനപരിശോധന നടത്താന്‍ അനുവാദം നല്കിയ പോലിസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
പോലിസിന്റെ അധികാരം പങ്കിടാന്‍ ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കെ പാലക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ പോലിസിനൊപ്പം ചേര്‍ന്ന് വാഹനപരിശോധന നടത്തിയ സംഭവത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ച് മാതൃക കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.