സ്വാതന്ത്ര്യസമര നായകന്‍മാരുടെ പേരുകള്‍ നീക്കംചെയ്യരുത്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ
മാര്‍ച്ചില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ ഡിക്ഷ്‌നറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍, എ കുഞ്ഞിരാമന്‍ അടിയോടി, ടി പി കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയവരുടെ പേരുകളാണ് നീക്കംചെയ്യുന്നത്.
മലപ്പുറം: സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ ഐസിഎച്ച്ആര്‍ വകുപ്പ് പ്രസിദ്ധീകരിച്ച നാമകോശത്തില്‍നിന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖരായ ഏതാനും രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വികെഎഫ്‌ഐ) ദേശീയ കമ്മിറ്റി പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ ഡിക്ഷ്‌നറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍, എ കുഞ്ഞിരാമന്‍ അടിയോടി, ടി പി കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയവരുടെ പേരുകളാണ് നീക്കംചെയ്യുന്നത്.
ഇത്തരം നീക്കങ്ങള്‍ക്കെതിരേ പൊതുജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പിക്കാന്‍ നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ മലബാര്‍ സമരത്തിലേതടക്കമുള്ള ആയിരക്കണക്കിന് രക്തസാക്ഷികളുടെ ധീരതയും സമര്‍പ്പണവും രാജ്യസ്‌നേഹികളുടെ മനസില്‍നിന്ന് വെട്ടിമാറ്റാന്‍ ആര്‍ക്കും സാധിക്കില്ലെന്നും യോഗം വ്യക്തമാക്കി. ഫൗണ്ടേഷന്‍ രക്ഷാധികാരി അഡ്വ:അബ്ദുറഹ്മാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു.
ചെയര്‍മാന്‍ അലവി കക്കാടന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് ബംഗാളത്ത് കുഞ്ഞിമുഹമ്മദ്, കെ പി ഒ റഹ്മത്തുള്ള, കെ പി എസ് ആബിദ് തങ്ങള്‍, ഒ എ വഹാബ്, മുസ്തഫ കൊടക്കാടന്‍, അസൈനാര്‍ ആല്‍പ്പറമ്പ്, നാസര്‍ ഡിബോണ, കെ കെ മുനീര്‍, സമദ് ചേറൂര്‍, സക്കീര്‍ അഞ്ചാലന്‍, സെക്രട്ടറി ടി പി വിജയന്‍, മീഡിയാ കോ-ഓഡിനേറ്റര്‍ ഇ കെ എം കോയ തുടങ്ങിയവര്‍ സംസാരിച്ചു.