വയനാട് സ്വദേശിയായ ഡോക്ടര്‍ ചൈനയില്‍ അപകടത്തില്‍ മരിച്ചു
പത്തുദിവസംമുമ്പ് ചൈനയില്‍വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്നു.
കല്‍പ്പറ്റ: വയനാട് സ്വദേശിയായഡോക്ടര്‍ ചൈനയില്‍ വാഹനാപകടത്തില്‍ മരിച്ചു. വെള്ളമുണ്ട കുറ്റിപ്രവന്‍ മൊയ്തു- ഷാഹിദ ദമ്പതികളുടെ മകന് ഡോ: മുഹമ്മദ് ഷഫീഖ് (23) ആണ് മരിച്ചത്. പത്തുദിവസംമുമ്പ് ചൈനയില്‍വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.എംബിബിഎസ് പഠനം കഴിഞ്ഞ് അവിടെ പരിശീലനം നടത്തിവരികയായിരുന്നു. രണ്ടുമാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം നടന്നത്. സഹോദരങ്ങള്‍: ഷൗനിദ്, റെയ്ബാസ്, ഉവൈസ്.