ഡോളര്‍ക്കടത്ത്: മുഖമന്ത്രിക്കും മന്ത്രിമാര്‍ക്കും ബന്ധമുണ്ടെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്ന് കസ്റ്റംസ്
മുഖ്യമന്ത്രി,സ്പീക്കര്‍,എതാനും മന്ത്രിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്‌ന രഹസ്യമൊഴിയില്‍ നല്‍കിയത്.യുഎഇ മുന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും സ്വപ്‌നയുടെ മൊഴിയില്‍ ഉണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.കോണ്‍സുലര്‍ ജനറലുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കണ്ണിയായി പ്രവര്‍ത്തിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ക്കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഏതാനും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ രഹസ്യമൊഴിയുണ്ടെന്ന് കസ്റ്റംസ്. അട്ടക്കുളങ്ങര ജയിലില്‍ റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കര്യം വ്യക്തമാക്കുന്നത്. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് നേരത്തെ എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
രഹസ്യമൊഴിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.മുഖ്യമന്ത്രി,സ്പീക്കര്‍,എതാനും മന്ത്രിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്‌ന രഹസ്യമൊഴിയില്‍ നല്‍കിയത്.യുഎഇ മുന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും സ്വപ്‌നയുടെ മൊഴിയില്‍ ഉണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി,പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുമായി സ്വപ്‌നയ്ക്ക് അടുത്ത ബന്ധമാണ്ുണ്ടായിരുന്നതെന്നും മൊഴിയില്‍ ഉണ്ട്.സംസ്ഥാന മന്ത്രി സഭയിലെ മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ക്കടത്തില്‍ പങ്കുള്ളതായി സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതിനായി ഉന്നത രാഷ്ട്രീയ നേതാക്കളും യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇടിയല്‍ കണ്ണിയായി പ്രവര്‍ത്തിച്ചത്.കോണ്‍സുലര്‍ ജനറലുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കണ്ണിയായി പ്രവര്‍ത്തിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.വിവിധ ഇടപാടുകളിലൂടെ ഉന്നത വ്യക്തികള്‍ കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് തനിക്ക് വ്യാക്തമായ ബോധ്യമുണ്ടായിരുന്നുവെന്നും സാക്ഷിയായിരുന്നുവെന്നും മൊഴിയില്‍ സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.