നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

രണ്ട് യാത്രക്കാരില്‍ നിന്നായി 65 ലക്ഷം വിലവരുന്ന 1320 ഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിന്‍ജന്‍സ് വിഭാഗം പിടികൂടിയത്

Update: 2022-02-16 06:03 GMT

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിന്‍ജന്‍സ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നും എത്തിയ രണ്ടു യാത്രാക്കാര്‍ കസ്റ്റഡിയില്‍.രണ്ട് യാത്രക്കാരില്‍ നിന്നായി 65 ലക്ഷം വിലവരുന്ന 1320 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത് .

ഷാര്‍ജയില്‍ നിന്നും എത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 750 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് .സ്വര്‍ണ്ണ മിശ്രിതമാക്കി മൂന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നത്.

ഷാര്‍ജയില്‍ നിന്നും കുടുംബസമേതം എത്തിയ ചെറുതുരുത്തി സ്വദേശിയായ യാത്രക്കാരനിന്ന് 570 ഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.വസ്ത്രം കൊണ്ട് ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത് .ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരുന്നു.

Tags:    

Similar News