വിവാദത്തിലേക്ക് വലിച്ചിഴച്ചു; ഡി.ലിറ്റ് വേണ്ടെന്ന് കാന്തപുരം
ഇത്തരമൊരു വിവാദത്തിലേക്ക് തന്നെ വലിച്ചിഴക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.ലിറ്റ് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കാന്തപുരം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി.
ഡി.ലിറ്റ് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കാന്തപുരം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് (ഡിലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചത് ചില കേന്ദ്രങ്ങള്‍ വിവാദമാക്കിയിരുന്നു. പ്രമേയം ഉന്നത തല സിണ്ടിക്കേറ്റ് സബ്കമ്മിറ്റിയുടെ പരിഗണനയിലാണ്. സിന്‍ഡിക്കേറ്റംഗം ഇ അബ്ദുറഹിമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അംഗീകരിക്കുന്നതില്‍ അംഗങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ടായതിനെ തുടര്‍ന്നാണ് സബ് കമ്മിറ്റിയുടെ പരിഗണനക്കു വിട്ടത്.
ഡോ. വിജയരാഘവന്‍, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമദ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് തീരുമാനം നിര്‍ദേശിക്കുക. വൈസ് ചാന്‍സലറുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്.
സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളെന്ന നിലയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് ബഹുമതി നല്‍കണമന്നാണ് പ്രമേയം.