നിയന്ത്രണങ്ങൾ മറികടക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും ഡ്രോൺ നിരീക്ഷണവുമായി പോലിസ്

ഏകദേശം 300 ഓളം ഡ്രോണുകൾ ഉപയോഗിച്ചാണ് ജില്ലകൾ തോറും സർവൈലൻസ് നടത്തിവരുന്നത്. കേരളത്തിൽ ആദ്യമായാണ് എല്ലാ ജില്ലകളിലും ഇത്തരത്തിലൊരു നിരീക്ഷണം ഏർപ്പെടുത്തുന്നത്.

Update: 2020-04-03 11:15 GMT

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറികടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാൻ കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോൺ അസോസിയേഷനുമായി ചേർന്ന് ഡ്രോൺ നിരീക്ഷണം ശക്തമാക്കി.

ഏകദേശം 300 ഓളം ഡ്രോണുകൾ ഉപയോഗിച്ചാണ് ജില്ലകൾ തോറും സർവൈലൻസ് നടത്തിവരുന്നത്. കേരളത്തിൽ ആദ്യമായാണ് എല്ലാ ജില്ലകളിലും ഇത്തരത്തിലൊരു നിരീക്ഷണം ഏ ർപ്പെടുത്തുന്നത്. ഇതിന്റെ സംസ്ഥാന തല ഏകോപനവും അവലോകനവും പോലീസ് ആസ്ഥാനത്ത് വച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ ഐപിഎസ്സും എഡിജിപി മനോജ് എബ്രഹാം ഐപിഎസ്സും ചേർന്ന് നിർവഹിച്ചു.

Tags:    

Similar News