മയക്കുമരുന്നുപയോഗം കണ്ടെത്താന്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50 പരിശോധനാ കിറ്റുകള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍
മയക്കുമരുന്നുപയോഗം ഫലപ്രദമായി കണ്ടെത്താന്‍ കഴിയുന്നില്ലന്നു ചുണ്ടിക്കാട്ടി കോടതിക്ക് ലഭിച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ തിരുമാനം അറിയിച്ചത്. രാജ്യത്ത് ഗുജറാത്തിലെ വഡോദര പോലിസ് മാത്രമാണ് ഈ പരിശോധനാ സംവിധാനം ഉപയോഗിക്കുന്നതെന്നും അവരുമായി ബന്ധപ്പെട്ട ശേഷമാണ് തിരുമാനമെടുത്തതെന്നും സര്‍ക്കാര്‍ അറിയിച്ചു
കൊച്ചി: മയക്കുമരുന്നുപയോഗം കണ്ടെത്താന്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50 പരിശോധനാ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മയക്കുമരുന്നുപയോഗം ഫലപ്രദമായി കണ്ടെത്താന്‍ കഴിയുന്നില്ലന്നു ചുണ്ടിക്കാട്ടി കോടതിക്ക് ലഭിച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ തിരുമാനം അറിയിച്ചത് .തൊടുപുഴയില്‍ എട്ടു വയസുകാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഫലപ്രദമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം മുന്‍ എസ്പി എന്‍ രാമചന്ദ്രന്‍ ആണ് ഹൈക്കോടതിക്ക് കത്തയച്ചത് .രാജ്യത്ത് ഗുജറാത്തിലെ വഡോദര പോലിസ് മാത്രമാണ് ഈ പരിശോധനാ സംവിധാനം ഉപയോഗിക്കുന്നതെന്നും അവരുമായി ബന്ധപ്പെട്ട ശേഷമാണ് തിരുമാനമെടുത്തതെന്നും സര്‍ക്കാര്‍ അറിയിച്ചു . അഞ്ചു കിറ്റുകള്‍ വീതം പത്ത് സിറ്റി പോലിസ് വിങ്ങുകള്‍ക്ക് നല്‍കുമെന്നും സംശയമുള്ളവരുടെ ഉമിനീര്‍ സാമ്പിള്‍ പരിശോധിക്കുമെന്നും പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു കിറ്റുകളുടെ ക്ഷമത പരിശോധിച്ച്. ഫലപ്രദമാണോ എന്ന് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.