മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ സ്മാരകം: മറ്റു സംഘടനകള്‍ പ്രതിമാ നിര്‍മാണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ നിലപാടെന്തായിരിക്കുമെന്ന് ഹൈക്കോടതി
ഒട്ടോണമസ് കോളജാണ് മഹാരാജാസ് കോളജ് എന്നും കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തിരൂമാനമെടുക്കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അക്കാദമിക് കാര്യത്തിനുള്ളതാണ് ഓട്ടോണമി.സര്‍ക്കാരിന്റെ വസ്തു സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നയം വേണം ആ നയം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു
കൊച്ചി: മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ സ്മാരക നിര്‍മ്മാണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. സമാന രീതിയില്‍ മറ്റു സംഘടനകളും കോളജ് കാംപസില്‍ പ്രതിമാ നിര്‍മാണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രക്തസാക്ഷി മണ്ഡപത്തിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു 470 വിദ്യാര്‍ഥികള്‍ ഒപ്പിട്ട നിവേദനം ലഭിച്ചിട്ടുണ്ടെന്നും നിവേദനം കോളജ് ഗവേണിങ് കൗണ്‍സിലിനു കൈമാറിയിരിക്കുകയാണ്.ഒട്ടോണമസ് കോളജാണ് മഹാരാജാസ് കോളജ് എന്നും കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തിരൂമാനമെടുക്കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. അക്കാദമിക് കാര്യത്തിനുള്ളതാണ് ഓട്ടോണമി.സര്‍ക്കാരിന്റെ വസ്തു സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നയം വേണം ആ നയം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ സമാന രീതിയില്‍ മറ്റു സംഘടനകളും ഇത്തരത്തില്‍ നിര്‍മാണങ്ങളാവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.തുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.അടുത്തമാസം ഒമ്പതിനകം നിലപാടറിയിക്കണം.കേസ് വീണ്ടും അടുത്തമാസം 12 ന് പരിഗണിക്കും.