ബസുകളുടെ കാലപരിധി ഇരുപത് വര്‍ഷമാക്കിയത് നിയമപരമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് 15 വര്‍ഷത്തില്‍ നിന്നു 20 വര്‍ഷമായി കാലപരിധി ഉയര്‍ത്തിയത്. കേന്ദ്ര നിയമത്തിനു കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനും ഭേദഗതി ചെയ്യാനും സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ട്.
കൊച്ചി: ബസുകളുടെ കാലപരിധി ഇരുപത് വര്‍ഷമാക്കിയത് നിയമപരമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് 15 വര്‍ഷത്തില്‍ നിന്നു 20 വര്‍ഷമായി കാലപരിധി ഉയര്‍ത്തിയത്. കേന്ദ്ര നിയമത്തിനു കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനും ഭേദഗതി ചെയ്യാനും സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ചാണ് കാലപരിധി കൂട്ടിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇലക്ട്രിക് ബസ് നിരത്തിലിറക്കിയത് സര്‍ക്കാര്‍ നയവുമായി ബന്ധപ്പെട്ടാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.