കാളികാവില്‍ വന്‍ ലഹരി വേട്ട; രണ്ടു പേര്‍ പിടിയില്‍
ലക്ഷങ്ങള്‍ വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി പോരുര്‍ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടില്‍ മുജീബ് റഹ്മാന്‍, കര്‍ണ്ണാടക സ്വദേശി സലാഹുദ്ദീന്‍ എന്നിവരാണ് മലപ്പുറം കാളികാവ് എക്‌സൈസിന്റെ പിടിയിലായത്.
മലപ്പുറം: മലപ്പുറം കാളികാവില്‍ വന്‍ ലഹരി വേട്ട. രണ്ടു പേര്‍ പിടിയില്‍. ലക്ഷങ്ങള്‍ വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി പോരുര്‍ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടില്‍ മുജീബ് റഹ്മാന്‍, കര്‍ണ്ണാടക സ്വദേശി സലാഹുദ്ദീന്‍ എന്നിവരാണ് മലപ്പുറം കാളികാവ് എക്‌സൈസിന്റെ പിടിയിലായത്.
പോരൂര്‍ പട്ടണം കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഉദ്യോഗസ്ഥരെക്കണ്ട് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.
പിടിയിലായവരുടെ പക്കല്‍ നിന്നും 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്ന്‍ എന്നിവ പിടികൂടി. മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പട്ടണം കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചത്. മലയോര മേഖലയിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
നിരോധിത ലഹരി വസ്തുക്കള്‍ വില്‍പ്പനക്കായി കൈവശം വച്ച കേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. പ്രതികളുടെ ഫോണിലേക്ക് വന്ന മണി ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.