ഡ്യൂട്ടി സമയം കഴിഞ്ഞു; ഗുഡ്‌സ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുപോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മാര്‍ഗമധ്യേ ഇറങ്ങിപ്പോയത്. ലോക്കോ പൈലറ്റിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞതിനെ തുടര്‍ന്ന് അധികാരികള്‍ക്ക് അറിയിപ്പ് നല്‍കിയശേഷം ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് മടങ്ങുകയായിരുന്നു.
കോട്ടയം: ഡ്യൂട്ടി സമയം കഴിഞ്ഞതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ഗുഡ്‌സ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടശേഷം ഇറങ്ങിപ്പോയി. സ്റ്റോപ്പുകളില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നുപോവുന്ന ഫാസ്റ്റ് ട്രാക്കില്‍ ഗുഡ്‌സ് നിര്‍ത്തിയിടേണ്ടിവന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം വൈകി. അഞ്ചുമണിക്കൂറോളമാണ് ട്രെയിന്‍ സ്‌റ്റേഷനില്‍ കിടന്നത്. കുറുപ്പന്തറ റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുപോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മാര്‍ഗമധ്യേ ഇറങ്ങിപ്പോയത്. ലോക്കോ പൈലറ്റിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞതിനെ തുടര്‍ന്ന് അധികാരികള്‍ക്ക് അറിയിപ്പ് നല്‍കിയശേഷം ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് മടങ്ങുകയായിരുന്നു.
ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നുപോവുന്ന ട്രാക്കിലാണ് ഗുഡ്‌സ് നിര്‍ത്തിയിട്ടത്. പിന്നീട് വൈകീട്ട് നാലോടെ ശബരി എക്‌സ്പ്രസില്‍ അടുത്ത ലോക്കോ പൈലറ്റ് എത്തിയശേഷമാണ് ഗുഡ്‌സുമായി കോഴിക്കോട്ടേക്കു യാത്രതുടര്‍ന്നത്. ഈ സമയമത്രയും ഫാസ്റ്റ് ട്രാക്കിലൂടെ കടന്നുപോവേണ്ട കുറുപ്പന്തറയില്‍ സ്‌റ്റേപ്പില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ വേഗത കുറച്ച് ട്രാക്കുമാറി ഓടേണ്ടിവന്നു. ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ ആവശ്യത്തിനു വിശ്രമിക്കാതെ ട്രെയിന്‍ ഓടിക്കരുതെന്നാണു റെയില്‍വേയുടെ നിയമമെന്നും ലോക്കോ പൈലറ്റിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ആവശ്യത്തിനു ലോക്കോ പൈലറ്റുമാരില്ലാത്തതാണ് ഇത്തരം പ്രതിസന്ധികള്‍ക്കു കാരണമാവുന്നതെന്നും റെയില്‍വേ പറയുന്നു.