സ്വപ്‌നയുടെ രഹസ്യമൊഴി: ഷാജ് കിരണിന് ഇ ഡി യുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി ഷാജ് കിരണിന് നോട്ടീസ് നല്‍കിയിരിക്കുന്നത്

Update: 2022-07-04 06:21 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കുവേണ്ടി ഇടനിലക്കാരനായെത്തിയെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി ഷാജ് കിരണിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയിരുന്നു

. മുഖ്യമന്ത്രി,മുഖ്യമന്ത്രിയുടെ മകള്‍,മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍,മുന്‍ മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതായി സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ഷാജ് കിരണ്‍ സ്വപ്‌ന സുരേഷിനെ സമീപിച്ചതെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.എന്നാല്‍ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തു വന്നിരുന്നു.

Tags:    

Similar News