ലീഗ് നേതാക്കള്‍ക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം: തെളിവ് നല്‍കാന്‍ കെ ടി ജലീല്‍ വീണ്ടും ഇ ഡി ഓഫിസില്‍
ഈ മാസം രണ്ടിനും ജലീല്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.വീണ്ടും ഹാജരായി കൂടുതല്‍ തെളിവ് നല്‍കുമെന്ന് ജലീല്‍ അന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു
കൊച്ചി: മുഖപത്രത്തെ മറയാക്കി ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫിസില്‍ ഹാജരായി.ഈ മാസം രണ്ടിനും ജലീല്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ നിന്നും ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട് എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി മൊഴിയെടുക്കാന്‍ വേണ്ടി തന്നെ നോട്ടീസ് അയച്ച് വിളിപ്പിച്ചതെന്ന് അന്ന് കെ ടി ജലീല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
.ഇപ്പോള്‍ കൈമാറിയ രേഖകള്‍ക്ക് പുറമേ മറ്റു ചില രേഖകള്‍ കൂടി ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് നല്‍കുമെന്നും കെ ടി ജലീല്‍ പറഞ്ഞിരിന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാണ് ജലീല്‍ ഇന്ന് വീണ്ടും ഹാജരായിരിക്കുന്നതെന്നാണ് വിവരം.