സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താമസ സൗകര്യവും പൊതു വേദിയും ബുക്ക് ചെയ്യുന്നതിന് ഇനി 'ഇ- സമ്പദാ'

ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഒരുലക്ഷത്തിലധികം താമസസൗകര്യങ്ങള്‍, 28 നഗരങ്ങളിലായി 45 ഓഫീസ് സമുച്ചയങ്ങളില്‍, ഗവണ്‍മെന്റ് സംഘടനകള്‍ക്ക് ഓഫീസ് സ്ഥലം, പൊതുപരിപാടികള്‍ക്കായി ഉള്ള വേദികള്‍, 1,176 ഹോളിഡേ ഹോം റൂമുകള്‍ എന്നിവ ബുക്ക് ചെയ്യുന്നതിന് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.നിലവിലുള്ള നാല് വെബ്‌സൈറ്റുകളും (gpra.nic.in, eawas.nic.in, estates.gov.in, holidayhomes.nic.in), രണ്ട് മൊബൈല്‍ ആപ്പും (m-Awas, m-Ashoka5) സംയോജിപ്പിച്ചതാണ് പുതിയ പ്ലാറ്റ്‌ഫോം

Update: 2020-12-26 09:23 GMT

കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താമസസൗകര്യം, ഹോളിഡേ ഹോമുകള്‍, പൊതുപരിപാടികള്‍ക്കായി ഉള്ള വേദികള്‍ എന്നിവ ബുക്ക് ചെയ്യുന്നതിന് പുതിയ സംയോജിത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം.'ഇ- സമ്പദാ' എന്ന പേരില്‍ പുതിയ വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേസ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഒരുലക്ഷത്തിലധികം താമസസൗകര്യങ്ങള്‍, 28 നഗരങ്ങളിലായി 45 ഓഫീസ് സമുച്ചയങ്ങളില്‍, ഗവണ്‍മെന്റ് സംഘടനകള്‍ക്ക് ഓഫീസ് സ്ഥലം, പൊതുപരിപാടികള്‍ക്കായി ഉള്ള വേദികള്‍, 1,176 ഹോളിഡേ ഹോം റൂമുകള്‍ എന്നിവ ബുക്ക് ചെയ്യുന്നതിന് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.

നിലവിലുള്ള നാല് വെബ്‌സൈറ്റുകളും (gpra.nic.in, eawas.nic.in, estates.gov.in, holidayhomes.nic.in), രണ്ട് മൊബൈല്‍ ആപ്പും (m-Awas, m-Ashoka5) സംയോജിപ്പിച്ചതാണ് പുതിയ പ്ലാറ്റ്‌ഫോം.കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി വെര്‍ച്ച്വല്‍ ആയി വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു. എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ഒരൊറ്റ ജാലകത്തിലൂടെ ലഭ്യമാകുന്നത് കേന്ദ്രസര്‍ക്കാര്‍ ഓഫീസര്‍മാര്‍ക്കും വകുപ്പുകള്‍ക്കും സൗകര്യപ്രദം ആകുമെന്ന് മന്ത്രി പറഞ്ഞു.രാജ്യമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് പരാതികളും, രേഖകളും സമര്‍പ്പിക്കുന്നതിനും, വെര്‍ച്വല്‍ ഹിയറിങ്ങിന് ഹാജരാകുന്നതിനും ഈ ഓണ്‍ലൈന്‍ സംവിധാനം സഹായിക്കും.

പെയ്‌മെന്റ് ഡിജിറ്റല്‍ മാര്‍ഗ്ഗം ആയിരിക്കും. അപേക്ഷകളുടെ തല്‍സ്ഥിതി ഓണ്‍ലൈനായി അറിയാന്‍ കഴിയും. ഉപയോക്താക്കളെ ഇ-സമ്പദാ മൊബൈല്‍ ആപ്പും ചാറ്റ് ബോട്ടും സഹായിക്കും.എന്‍ ഐ സി ആണ് പുതിയ വെബ്‌പോര്‍ട്ടലും മൊബൈല്‍ ആപ്പും വികസിപ്പിച്ചത്. വെബ് പോര്‍ട്ടല്‍ http://www.esampada.mohua.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും, മൊബൈല്‍ ആപ്പ് ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോര്‍/ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്നും  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News