ബലിപെരുന്നാള്‍ ദിനത്തിലെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കണം; കാംപസ് ഫ്രണ്ട് നിവേദനം നല്‍കി
തിരുവനന്തപുരം: 2021 ജൂലൈ 21ന് ബുധനാഴ്ച മുസ്‌ലിംകള്‍ മതപരമായി ഏറെ പ്രധാന്യമുള്ള ബലിപെരുന്നാള്‍ ആഘോഷിക്കുന്ന സാഹചര്യത്തില്‍ അന്നേ ദിവസം നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
അന്നേദിവസത്തെ പ്ലസ്‌വണ്‍, പ്ലസ്ടു തുല്യതാ പരീക്ഷകള്‍, കെടിയു ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ എന്നിവ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ എന്നിവര്‍ പൊതുവിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, കെടിയു വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.