ചരിത്രനേട്ടം; ഭൂരിപക്ഷത്തിൽ ലക്ഷം കടന്ന് യുഡിഎഫ് സ്ഥാനാർഥികൾ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോഴും ആശ്വാസത്തിന് വക നൽകിയത് കേരളം. കോണ്‍ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇക്കുറി മലയാളികൾ വോട്ട് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോഴും ആശ്വാസത്തിന് വക നൽകിയത് കേരളം. കേരളത്തില്‍ പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥി കള്‍ക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷം.
കോണ്‍ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇക്കുറി മലയാളികൾ വോട്ട് രേഖപ്പെടുത്തിയത്. വയനാട് മൽസരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 3,09,147 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്.
2,44,742 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറിക്കൊണ്ട് കുഞ്ഞാലിക്കുട്ടിയും മുന്നേറുന്നു. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനാണ് യുഡിഎഫിന് വേണ്ടി ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പിടിച്ച മറ്റൊരാൾ. 1,31,711 വോട്ടുകളാണ് പ്രേമചന്ദ്രന്റെ ഭൂരിപക്ഷം.
കോട്ടയത്ത് തോമസ് ചാഴിക്കാടനും 1,02,841 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുന്നു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് നടത്തിയ കുതിപ്പാണ് ശ്രദ്ധേയം. 1,71,050 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡീനുള്ളത്. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ എറണാകുളം മണ്ഡലത്തില്‍ മൽസരിക്കാനെത്തിയ ഹൈബി ഈഡന്‍ 1,69,618 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്.
ചാലക്കുടിയില്‍ ബെന്നി ബെഹനാൻ ഇതിനോടകം 1,12,690 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസാണ് മറ്റൊരു സൂപ്പര്‍താരം. 1,58,302 വോട്ടുകളുടെ ഭൂരിപക്ഷമാണ് രമ്യയെ തേടിയെത്തിയത്. പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് 1,63,569 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.