ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ആത്മവിശ്വാസത്തോടെ എഎപി, പ്രതീക്ഷ കൈവിടാതെ ബിജെപി
21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 70 സീറ്റുകളുടെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. 11 മണിയോടെ ഫലം വ്യക്തമാകും.
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ജനവധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 70 സീറ്റുകളുടെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. 11 മണിയോടെ ഫലം വ്യക്തമാകും. സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് പുറമെ എണ്‍പത് കഴിഞ്ഞവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ അനുവദിച്ചിരുന്നു. 62.59 ശതമാനം പേര്‍ വോട്ടു ചെയ്തു എന്ന കണക്ക്, തര്‍ക്കത്തിനൊടുവില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. എക്കാലത്തെയും കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഇത്തവണ പോളിംഗ് ബൂത്തിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തിലേറാമെന്ന ആത്മവിശ്വാസവുമായാണ് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആംആദ്മി പാര്‍ട്ടിയും. എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ ആവേശത്തിലാണ് ആംഅദ്മി പാര്‍ട്ടി. എന്നാല്‍ അവസാന മണിക്കൂറുകളില്‍ പോളിംഗ് ബൂത്തിലെത്തിയ വോട്ടര്‍മാരിലാണ് ബിജെപിയുടെ പ്രതീക്ഷയത്രയും. ശാഹീന്‍ബാഗ് മുഖ്യവിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ വലിയ ക്ഷീണം ചെയ്യും. എന്‍ആര്‍സി അംഗീകരിക്കിലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കിയിരിക്കെ ഡല്‍ഹിയിലെ എതിരായ ജനവിധി സര്‍ക്കാര്‍ വാദം ദുര്‍ബലപ്പെടുത്തും.
അതേസമയം, തന്റെ നേട്ടങ്ങളെ നിര്‍ത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാനുള്ള ഒരുക്കത്തിലാണ് കെജ്രിവാള്‍.പാര്‍ട്ടിയെ ദേശീയ കക്ഷിയാക്കാനുള്ള ശ്രമങ്ങളില്‍ കഴിഞ്ഞ രണ്ടുതവണയും ഇടയക്കുവെച്ച് കെജ്രിവാളിന് കാലിടറയിട്ടുണ്ട്. എന്നാല്‍ ആ ഇടര്‍ച്ചകളില്‍നിന്നൊക്കെ അതിവേഗം മറികടന്ന് തിരിച്ചുവരാനുള്ള അസാമാന്യമായ കഴിവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.