ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ പളനി(50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

Update: 2020-08-12 06:09 GMT
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ പളനി(50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടില്‍നിന്ന് കാട്ടുപാതയിലൂടെ മടങ്ങുകയായിരുന്ന പളനിയെ ആന തുമ്പികൈയിലെടുത്ത് എറിയുകയായിരുന്നു.

സംഭവസ്ഥലത്ത് തന്നെ പളനി മരിച്ചു. പളനിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും അപകടം നടന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞിരുന്നു. അപ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെയിട്ടുണ്ട്. ഭാര്യ: വിജയ. മക്കള്‍: പ്രിയ, നന്ദിനി. 

Tags:    

Similar News