ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭാ ഓഫിസ് അടച്ചു

നഗരസഭയിലെ ശുചീകരണജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-07-08 08:51 GMT

തിരൂരങ്ങാടി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് തിരൂരങ്ങാടി നഗരസഭാ ഓഫിസ് അടച്ചു. നഗരസഭയിലെ ശുചീകരണജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നഗരസഭയുടെ കീഴില്‍ ചെമ്മാട് ദാറുല്‍ഹുദായിലുള്ള ക്വാറന്റൈന്‍ സെന്ററില്‍ ശുചീകരണ ചുമതലയുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കമുള്ള ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. 

Tags:    

Similar News