എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി രണ്ട് കോടി

Update: 2020-04-27 15:48 GMT

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിലവിലുള്ള തുകയില്‍നിന്നും രണ്ട് കോടി രൂപ ചെലവഴിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

അടിയന്തരാവശ്യങ്ങളായ ചികില്‍സാ സൗകര്യം, മരുന്ന് വില, രോഗികളുടെ യാത്രാചെലവ് എന്നിവയ്ക്കായാണ് ഈ തുക അനുവദിക്കുന്നത്. 

Tags:    

Similar News