ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ വേര്‍പെട്ടു; വേഗത കുറവായതിനാല്‍ വന്‍ദുരന്തമൊഴിവായി
ട്രെയിന്‍ വേഗത കുറഞ്ഞുവരികയായിരുന്നതിനാല്‍ വന്‍ അപകടമൊഴിവാകുകയായിരുന്നു. സാങ്കേതിക വിദഗ്ധരെത്തി എന്‍ജിനും ബോഗിയും ഘടിപ്പിച്ച ശേഷം 11.15ഓടെ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ വേര്‍പെട്ടു. ഞായറാഴ്ച രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് പോവുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്. ട്രെയിന്‍ വേഗത കുറഞ്ഞുവരികയായിരുന്നതിനാല്‍ വന്‍ അപകടമൊഴിവാകുകയായിരുന്നു. സാങ്കേതിക വിദഗ്ധരെത്തി എന്‍ജിനും ബോഗിയും ഘടിപ്പിച്ച ശേഷം 11.15ഓടെ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്‍ജിന്‍ വേര്‍പ്പെട്ടത് ഉടന്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അപകടമൊഴിവാക്കാന്‍ കഴിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ 45 മിനിട്ടോളം വൈകി. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രയിന്‍ നോര്‍ത്ത് സ്‌റ്റേഷനിലേക്ക് എത്തുമ്പോള്‍ വേഗത തീരെ കുറവായിരുന്നുവെന്ന് റെയില്‍വേ റീജ്യനല്‍ മാനേജര്‍ പറഞ്ഞു. സാധാരണ എന്‍ജിന്‍ ഘടിപ്പിക്കുമ്പോഴുണ്ടാവുന്ന അപാകതയാണ് ഇത്തരം സംഭവങ്ങളുണ്ടാവാന്‍ കാരണം. അതിനാല്‍, സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ അമിതവേഗതയില്‍ പോവുന്ന സമയത്താണ് എന്‍ജിന്‍ വേര്‍പ്പെട്ടതെങ്കില്‍ വന്‍ൃദുരന്തത്തിന് കാരണമാവുമായിരുന്നു.