എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഒമ്പതാം തവണയും തള്ളി

എറണാകുളത്ത് ഐ ടി കമ്പനി ജീവനക്കാരനായ നിധീഷ്(27) ആണ് കേസിലെ പ്രതി. 2019 ഏപ്രില്‍ നാലിനാണാണ് നീതു(22) വിനെ കൊലപ്പെടുത്തിയത്.മുന്‍പു ഹരജി തള്ളാനുണ്ടായ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകായാണെന്നും ഹരജിക്കാരന്‍ ശക്തനാണെന്നും കേസിലെ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

Update: 2020-07-23 15:39 GMT

കൊച്ചി: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ വീട്ടിലെത്തി കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഒമ്പതാം തവണയും തള്ളി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. മുന്‍പു ഹരജി തള്ളാനുണ്ടായ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകായാണെന്നും ഹരജിക്കാരന്‍ ശക്തനാണെന്നും കേസിലെ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനിടയുണ്ടെന്ന പ്രോസിക്യുഷന്‍ വാദം കോടതി മുഖവിലയ്ക്കെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളിയത്. കേസിന്റെ വിചാരണ ഓഗസ്റ്റ് 17-ന് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.

എറണാകുളത്ത് ഐ ടി കമ്പനി ജീവനക്കാരനായ നിധീഷ്(27) ആണ് കേസിലെ പ്രതി. 2019 ഏപ്രില്‍ നാലിനാണാണ് നീതു(22) വിനെ കൊലപ്പെടുത്തിയത്. പിടിക്കപ്പെട്ട ദിവസം മുതല്‍ നിധീഷ് റിമാന്‍ഡിലാണ്. ജാമ്യാപേക്ഷ പല പ്രാവശ്യവും തൃശൂര്‍ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും നല്‍കിയെങ്കിലും എല്ലാം തള്ളുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ നീതുവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യുഷന്‍ കേസ്. സംഭവദിവസം രാവിലെ 6.45ന് മോട്ടോര്‍ സൈക്കിളില്‍ നീതുവിന്റെ വീടിന്റെ പിന്‍വശത്ത് എത്തിയ പ്രതി മോട്ടോര്‍ സൈക്കിള്‍ റോഡരികില്‍ വച്ചതിനുശേഷം പുറകിലെ വാതിലിലൂടെ വീട്ടിലേക്ക് കയറി ബാത്ത്‌റൂമില്‍ അതിക്രമിച്ചു കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറിലും മറ്റും മാരകമായി കുത്തി പരുക്കേല്‍പ്പിക്കുകയും പെട്രോളൊഴിച്ച് കത്തിച്ച് നീതുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. 

Tags:    

Similar News