കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്ന വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

രതീഷിനും മാതാവിനും നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ മർദ്ദിച്ചിരുന്നു.

Update: 2019-11-10 04:30 GMT

തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ഭീഷണി നേരിട്ടിരുന്ന ഭിന്നശേഷിക്കാരനായ എഞ്ചിനീയറിങ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി നെയ്യാറ്റിൻകര വഴുതൂർ സ്വദേശി രതീഷിനെയാണ് കോളജിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതടക്കം സംഭവങ്ങൾ അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു.

രതീഷിനും മാതാവിനും  നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ മർദ്ദിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ കാണാതായതായി കോളജ് അധികൃതരും പറയുന്നു. ഭിന്നശേഷിക്കാരുടെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്. പോലിസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 

Tags:    

Similar News