നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണം: മുസ്‌ലിം ജമാഅത്ത് കോ-ഓഡിനേഷന്‍ കൗണ്‍സില്‍

Update: 2021-03-02 02:02 GMT

നെടുമങ്ങാട് (തിരുവനന്തപുരം): നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായി എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അര്‍ഹമായ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് മുസ്‌ലിം ജമാഅത്ത് കോ-ഓഡിനേഷന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫ് യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് മൂഴിയില്‍ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലിം നെടുമങ്ങാട്, കല്ലറ ഷൗക്ക്, അഴീക്കോട് ഷമീര്‍, ഷാനവാസ് അല്‍ അമാനത്ത്, പോങ്ങുമ്മൂട് റാഫി, തൊളിക്കോട് നസീര്‍, എം എസ് അന്‍വര്‍, മണക്കാട് അബ്ദുല്‍സലാം, മണ്‍വിള മുഹമ്മദ്, കുളപ്പട ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News