ചേരിപ്പോര്: പ്രശ്‌നങ്ങള്‍ സിനഡ് പരിഹരിക്കുമെന്ന് മാര്‍ ജേക്കബ് മനത്തോടത്ത്; അല്‍മായ സംഘടനകളുടെ പ്രതിഷേധ യോഗം ഇന്ന്
വൈദികരുടെ വികാരം സിനഡ് പരിഗണിക്കും.നിലവിലെ സാഹചര്യം സങ്കീര്‍ണമാണ് പ്രശ്നങ്ങള്‍ക്ക് സിനഡിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. അതിരൂപതയില്‍ നിന്നും പുറത്താക്കപ്പെട്ട സഹായമെത്രാന്മാരില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തുമായി മാര്‍ ജേക്കബ് മനത്തോടത്ത് കൂടിക്കാഴ്ച നടത്തി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ സീറോ മലബാര്‍ സഭ സിനഡ് ചര്‍ച്ച ചെയ്യുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനില്‍ നിന്നും എത്തിയത്. അടുത്ത മാസം 19 ന് ചേരുന്ന സഭാ സിനഡിന്റെ പ്രധാന അജണ്ട ഇതാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിനഡിനെ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദികരുടെ വികാരം സിനഡ് പരിഗണിക്കും.നിലവിലെ സാഹചര്യം സങ്കീര്‍ണമാണ് പ്രശ്നങ്ങള്‍ക്ക് സിനഡിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.
അതിരൂപതയില്‍ നിന്നും പുറത്താക്കപ്പെട്ട സഹായമെത്രാന്മാരില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തുമായി മാര്‍ ജേക്കബ് മനത്തോടത്ത് കൂടിക്കാഴ്ച നടത്തി.സഹായമെത്രാന്മാരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. അതേ സമയം അതിരൂപതയിലെ അല്‍മായ സംഘടനകളുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗം ഇന്ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേരും.വൈകുന്നേരമാണ് യോഗം.എറണാകുളം അങ്കമാലി അതിരൂപതയില്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അതിരൂപതയിലെ വൈദികരെയും സഹായമെത്രാന്മാരെയും വിശ്വാസികളുടെ പിന്തുണ അറിയിക്കുന്നതിനു വേണ്ടി കൂടിയാണ് യോഗം ചേരുന്നതെന്ന് സംഘാടക സമിതി നേതാക്കളായ ബിനു ജോണ്‍,റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ പറഞ്ഞു.