ചേരിപ്പോര്: ചര്‍ച്ചയ്ക്ക് വഴിതുറന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി; സസ്‌പെന്റു ചെയ്ത സഹായമെത്രാന്മാരെ കൂടിക്കാഴ്ചയക്ക് വിളിച്ചു
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. ഇരുവരും നാളെ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.അതിരൂപത സഹായ മെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ടതോടെ രണ്ടു പേരും നേരത്തെ ബിഷപ് ഹൗസില്‍ നിന്നും മാറിയിരുന്നു. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണ് ഇരുവരും താമസം മാറിയത്. അവിടെ നിന്നും ഇവരോട് വീണ്ടും ബിഷപ് ഹൗസിലേക്ക് താമസം മാറ്റാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടിട്ടുണ്ട്്
കൊച്ചി: ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചു നല്‍കുകയും സഹായ മെത്രാന്മാരെ സസ്‌പെന്റു ചെയ്തതിനുമെതിരെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതിനിടയില്‍ സഹായമെത്രാന്മാരെ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂടിക്കാഴ്ചയക്ക് വിളിച്ചു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. ഇരുവരും നാളെ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.അതിരൂപത സഹായ മെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ടതോടെ രണ്ടു പേരും നേരത്തെ തന്നെ ബിഷപ് ഹൗസില്‍ നിന്നും താമസം മാറിയിരുന്നു. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണ് ഇരുവരും താമസം മാറിയത്. അവിടെ നിന്നും ഇവരോട് വീണ്ടും ബിഷപ് ഹൗസിലേക്ക് താമസം മാറ്റാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടിട്ടുണ്ട്
. എന്നാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള കുടിക്കാഴ്ചയക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ രണ്ടു സഹായമെത്രാന്മാരും തീരുമാനമെടുക്കുകയുള്ളുവെന്നാണ് അറിയുന്നത്.കഴിഞ്ഞ ദിവസം ചേര്‍ന്ന സീറോ മലബാര്‍സഭ സ്ഥിരം സിനഡിന്റെ തീരുമാന പ്രകാരമാണ് ഇരുവരെയും വീണ്ടും ബിഷപ് ഹൗസിലേക്ക് വിളിപ്പിച്ചതെന്നാണ് അറിയുന്നത്.എന്നാല്‍ താമസം മാറാന്‍ മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇരുവര്‍ക്കും അധികാരങ്ങളൊന്നും നല്‍കുന്നില്ലെന്നാണ് അറിയുന്നത്. അതിനിടയില്‍ അതിരൂപതയുടെ കീഴിലുള്ള 16 ഫൊറൊനകളിലെ വികാരിയച്ചന്മാരുടെ യോഗം മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് വിളിച്ചു ചേര്‍ത്തിരുന്നു. നാളെ പള്ളികളില്‍ വായിക്കുന്നതിനായി ഒരു സര്‍ക്കുലര്‍ അദ്ദേഹം ഇറക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ ഇപ്പോള്‍ വേണ്ടയെന്ന് ഒരു വിഭാഗം വൈദികര്‍ യോഗത്തില്‍ നിര്‍ദേശിച്ചതോടെ ഇത് പിന്നീട് വേണ്ടെന്നു വെച്ചു. ഇതിനിടയില്‍ കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ വിശ്വാസികളുടെ നേതൃത്വത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ വൈകുന്നരം യോഗം ചേരുന്നുണ്ട്.