ആദ്യകാല നാടക,ചലച്ചിത്ര സംഗീത സംവിധായകന്‍ എം എ മജീദ് അന്തരിച്ചു

ഐആര്‍ഇ ഉദ്യോഗമണ്ഡല്‍ ജീവനക്കാരനാണ്.ഖബറടക്കം ഇന്ന് രാവിലെ 11 ന് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. 1965ല്‍ പുറത്തിറങ്ങിയ പി എ തോമസ് സംവിധാനം ചെയ്ത ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിനും 200 ലേറെ നാടക ഗാനങ്ങള്‍ക്കും നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചിട്ടുള്ള ഇദ്ദേഹം മുഹമ്മദ് റാഫിയുടെ കൊച്ചിയില്‍ നടന്ന സംഗീതനിശക്ക് സംഗീത മേല്‍നോട്ടം വഹിച്ചിട്ടുണ്ട്

Update: 2019-07-08 01:52 GMT

കൊച്ചി:ആദ്യകാല നാടക,ചലച്ചിത്ര സംഗീത സംവിധായകന്‍ എളമക്കര കീര്‍ത്തി നഗര്‍ -താന്നിക്കല്‍ റോഡില്‍ ചക്കാലക്കല്‍ എം എ മജീദ് (83) അന്തരിച്ചു.റിട്ട. ഐആര്‍ഇ ഉദ്യോഗമണ്ഡല്‍ ജീവനക്കാരനാണ്.ഖബറടക്കം ഇന്ന് രാവിലെ 11 ന് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. 1965ല്‍ പുറത്തിറങ്ങിയ പി എ തോമസ് സംവിധാനം ചെയ്ത ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിനും 200 ലേറെ നാടക ഗാനങ്ങള്‍ക്കും നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചിട്ടുള്ള മജീദ് മുഹമ്മദ് റാഫിയുടെ കൊച്ചിയില്‍ നടന്ന സംഗീതനിശക്ക് സംഗീത മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. യേശുദാസ്, പി ജെ ആന്റണി, മെഹബൂബ്, സി ഒ ആന്റോ, സീറോബാബു, സംവിധായകന്‍ ലാലിന്റെ പിതാവ് എ എം പോള്‍, എ എം ജോസ്, എന്നിവര്‍ക്കൊപ്പം നിരവധി കാലം ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യാ റേഡിയോയില്‍ ഗായകനായിരുന്നു.ഭാര്യ : ഹമീദാ ബീവി. മക്കള്‍:- നൗഷാദ്, മുസ്തഫ, സലിം, സക്കീര്‍, സുധീര്‍, ഷാമില. മരുമക്കള്‍ : സാജിത നൗഷാദ്, ഷമീറ മുസ്തഫ, ഷമ്മി സക്കീര്‍ റസീന സുധീര്‍, ഷാഫി ( സിനിമ സംവിധായകന്‍).

Tags:    

Similar News