പി വി എസ് ആശുപത്രിയിലെ സമരം : ഒത്തുതീര്‍പ്പ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
ഐഎംഎയുടെയും, യുഎന്‍എയുടെയും നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റ് രാത്രി വൈകിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്ന് മാനേജ്‌മെന്റിന്റെ തീരുമാനം നാളെ പ്രഖ്യാപിക്കും. മാനേജ്മെന്റിന്റെ തീരുമാനം അറിഞ്ഞതിനുശേഷം ഭാവി പരിപാടികള്‍ക്ക് തീരുമാനിക്കുമെന്ന് ഐ എം എ പ്രസിഡന്റ് ഡോ. എം ഐ ജുനൈദ് റഹ്മാന്‍ പറഞ്ഞു
കൊച്ചി : എറണാകുളം പി വി എസ് ആശുപത്രിയില്‍ ഒരു വര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം നടത്തുന്ന ജീവനക്കാരുമായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഐഎംഎയുടെയും, യുഎന്‍എയുടെയും നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റ് രാത്രി വൈകിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്ന് മാനേജ്‌മെന്റിന്റെ തീരുമാനം നാളെ പ്രഖ്യാപിക്കും. മാനേജ്മെന്റിന്റെ തീരുമാനം അറിഞ്ഞതിനുശേഷം ഭാവി പരിപാടികള്‍ക്ക് തീരുമാനിക്കുമെന്ന് ഐ എം എ പ്രസിഡന്റ് ഡോ. എം ഐ ജുനൈദ് റഹ്മാന്‍ പറഞ്ഞു. ആശുപത്രിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ പി വി മിനി, ഡയറക്ടര്‍ പി വി നിധീഷ്, മാതൃഭൂമി ദിനപത്രം മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ എന്നിവരും, ഐ എം എയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. എം ഐ ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ. ഹനീഷ് മീരാസ, ഡോ.മാത്യൂ ഫിലിപ്പ്, ഡോ.സുനില്‍ മത്തായി എന്നിവരും, യുഎന്‍എയെ പ്രതിനിധീകരിച്ച് സെക്രട്ടറി ഹാരിസ് മണലംപാറ, ആശുപത്രി ജീവനക്കാരായ കെ രാജന്‍ , പി നിധിന്‍ എന്നിവരും പങ്കെടുത്തു. ഒരുവര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ശമ്പളവും, ജോലിസ്ഥിരതയും ആവശ്യപ്പെട്ടാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 500-ല്‍ പരം ജീവനക്കാര്‍ മെയ് ഒന്നുമുതല്‍ സമരത്തിലാണ്.