എറണാകുളം കണ്ടെയ്‌നര്‍ റോഡിലെ അപകട മരണങ്ങള്‍; വിശദീകരണം തേടി ഹൈക്കോടതി

റോഡിലെ അനധികൃത പാര്‍ക്കിംഗില്‍ ദേശീയപാതാ അഥോറിറ്റിയോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. എറണാകുളം ജില്ലാ കലക്ടര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.എറണാകുളം സ്വദേശിയും യൂബര്‍ ഡ്രൈവറുമായ ജോര്‍ജ് എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി

Update: 2019-07-08 15:03 GMT
എറണാകുളം കണ്ടെയ്‌നര്‍ റോഡിലെ അപകട മരണങ്ങള്‍; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എറണാകുളം വല്ലാര്‍ പാടം കണ്ടെയ്‌നര്‍ റോഡിലെ അപകട മരണങ്ങളില്‍ വിശദീകരണം തേടി ഹൈക്കോടതി. റോഡിലെ അനധികൃത പാര്‍ക്കിംഗില്‍ ദേശീയപാതാ അഥോറിറ്റിയോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. എറണാകുളം ജില്ലാ കലക്ടര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.എറണാകുളം സ്വദേശിയും യൂബര്‍ ഡ്രൈവറുമായ ജോര്‍ജ് എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി കണ്ടെയ്‌നര്‍ റോഡില്‍ അപകടം മുലം ഇതു വരെ 64 പേര്‍ മരിച്ചെന്ന് ഹരജിയില്‍ പറയുന്നു .2016ല്‍ 56 ഉം 2018ല്‍ 10 ഉം അപകടങ്ങള്‍ ഉണ്ടായി രണ്ടു മാസം മുന്‍പുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ റോഡിലെ അനധികൃത പാര്‍ക്കിംഗ് നിരോധിക്കണമെന്നാണ് പൊതുതാല്‍പര്യ ഹരജിയിലെ ആവശ്യം. 

Tags:    

Similar News