ഡിറ്റക്റ്റീവ് ചമഞ്ഞ് 25 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

പെരുമ്പാവൂര്‍ അശമന്നൂര്‍ ഓടക്കാലി കരയില്‍ പൂമല കോളനി ഭാഗത്ത് പാലകുഴിയില്‍ വീട്ടില്‍ സുദര്‍ശന്‍ (24)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. വ്യാജ നാപ്‌റ്റോള്‍ സ്‌ക്രാച്ച് കാര്‍ഡ് വഴി 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങി നല്‍കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്

Update: 2021-07-26 04:38 GMT

കൊച്ചി: വ്യാജ നാപ്‌റ്റോള്‍ സ്‌ക്രാച്ച് കാര്‍ഡ് വഴി 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങി നല്‍കും എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ അശമന്നൂര്‍ ഓടക്കാലി കരയില്‍ പൂമല കോളനി ഭാഗത്ത് പാലകുഴിയില്‍ വീട്ടില്‍ സുദര്‍ശന്‍ (24)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കേരള, തമിഴ്‌നാട് ബോര്‍ഡറില്‍ ഉള്ള രഹസ്യ താമസസ്ഥലത്ത് നിന്ന് പിടികൂടിയത്.

സ്വകാര്യഡിറ്റക്റ്റീവ് ആണെന്ന് സ്വയം പരിചയപെടുത്തി വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രതി ഓണ്‍ലൈന്‍ ചീറ്റിംഗ് വഴി നഷ്ടപെട്ട പണം തിരികെ വാങ്ങി നല്‍കുന്ന ആള്‍ ആണെന്നും ഇത്തരത്തില്‍ നിരവധി ആളുകള്‍ക്ക് പണം തിരികെ വാങ്ങി നല്‍കി എന്നും വിശ്വസിപ്പിച്ചിരുന്നു.സര്‍ക്കാര്‍ സര്‍വീസില്‍ റിട്ടയര്‍ ആയവരെയും മറ്റും ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന പ്രതി ഈ കേസിലെ ഇരയെ വിവിധ ഫോണ്‍ നമ്പറില്‍ നിന്ന് വിവിധ ശബ്ദത്തില്‍ വിളിച്ച് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ആണെന്നും എസ്ബിഐ ഉദ്യോഗസ്ഥന്‍ആണെന്നും മറ്റും പറഞ്ഞ് വിശ്വാസം നേടിയെടുത്ത ശേഷം ആണ് തട്ടിപ്പ് നടത്തുന്നത്.

പ്രതിയുടെ കൂടെ വേറെ ആളുകള്‍ ഉണ്ടോ എന്നതിനെ പറ്റിയും പോലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ല അതിര്‍ത്തിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരന്‍ എന്ന വ്യാജേന ആര്‍ഭാട ജീവിതം നയിച്ച് ഒളിച്ചു കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ പറ്റി പോലീസ് അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സി ജെ മാര്‍ട്ടിന്‍ , എസ്‌ഐ ആര്‍ അനില്‍കുമാര്‍,എഎസ്‌ഐ പിസി ജയകുമാര്‍, സീനിയര്‍ സിപിഓമാരായ ടിഎന്‍ സ്വരാജ്, ബിബില്‍ മോഹന്‍ എന്നിവര്‍ ഉണ്ടായിരുന്നു..

Tags:    

Similar News