നടന്‍ ജോജു ജോര്‍ജ്ജിന്റെ കാറിന്റെ ചില്ലു തകര്‍ത്ത സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഐഎന്‍ടിയുസി ഓട്ടോ റിക്ഷ സ്റ്റാന്‍ഡ് കണ്‍വീനര്‍ വൈറ്റില സ്വദേശി ജോസഫ്(47)നെയാണ് മരട് പോലിസ് അറസ്റ്റു ചെയ്തത്

Update: 2021-11-02 15:51 GMT

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എറണാകുളം വൈറ്റിലയില്‍ കഴിഞ്ഞ ദിവസം നടത്തിയ വഴി തടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന്റെ ചില്ലു അടിച്ചു തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

ഐഎന്‍ടിയുസി ഓട്ടോ റിക്ഷ സ്റ്റാന്‍ഡ് കണ്‍വീനര്‍ വൈറ്റില സ്വദേശി ജോസഫ്(47)നെയാണ് മരട് പോലിസ് അറസ്റ്റു ചെയ്തത്.വാഹനത്തിന്റെ പിന്നിലെ ചില്ലാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. ജോസഫിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    

Similar News