ആലുവയില്‍ ആശുപത്രിയില്‍ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരന് ചികില്‍സ കിട്ടിയില്ലെന്ന്; ആംബുലന്‍സില്‍ കിടന്ന് മരിച്ചു

ആലുവ പുളിഞ്ചോടിലെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിജയന്‍ ആണ് ഇന്ന് മരിച്ചത്.ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യഥാ സമയം ചികില്‍സ കിട്ടാത്തത്തിനെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ആക്ഷേപം. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സില്‍ രാവിലെ ആംബുലന്‍സില്‍ വിജയനെ ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ആംബലന്‍സില്‍ നിന്ന് രോഗിയായ വിജയനെ ഇറക്കാനോ എന്താണ് രോഗമെന്ന് തിരക്കാനോ ആശുപത്രി അധികൃതര്‍ വരുത്തിയ കാലതാമസമാണ് വിജയന്റെ മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

Update: 2020-07-27 07:06 GMT

കൊച്ചി: എറണാകുളം ആലുവയില്‍ ആശുപത്രിയില്‍ എത്തിച്ച ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആംബുലന്‍സില്‍ കിടന്ന് മരിച്ചു. ആലുവ പുളിഞ്ചോടിലെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിജയന്‍ ആണ് ഇന്ന് മരിച്ചത്.ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യഥാ സമയം ചികില്‍സ കിട്ടാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ആക്ഷേപം. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സില്‍ രാവിലെ ആംബുലന്‍സില്‍ വിജയനെ ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ആംബുലന്‍സില്‍ നിന്ന് രോഗിയായ വിജയനെ ഇറക്കാനോ എന്താണ് രോഗമെന്ന് തിരക്കാനോ ആശുപത്രി അധികൃതര്‍ വരുത്തിയ കാലതാമസാണ് വിജയന്റെ മരണത്തിന് കാരണമായതെന്നുമാണ് ആരോപണം

.ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിലധികം വിജയന്‍ ആംബുലന്‍സില്‍ തന്നെ കിടക്കേണ്ടതായി വന്നു.കൊവിഡ് മുന്‍കരുതലിന്റെ ഭാഹമായി പി പി കിറ്റ് അടക്കമുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ധരിച്ച് ആശുപത്രി ജീവനക്കാര്‍ എത്തിയപ്പോഴേക്കും വൈകിയെന്നാണ് പറയുന്നത്.രാവിലെ ഒമ്പതേകാലോടെയാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു.രോഗിക്ക് കൂടുതലാണെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞു.എന്നിട്ടും ആശുപത്രി അധികൃതര്‍ ഗൗരവമായി എടുത്തില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.

ആംബുലന്‍സിലേക്ക് നടന്നു കയറിയ രോഗിയാണ് ആശുപത്രിയില്‍ എത്തിച്ചിട്ടും യഥാസമയം ചികില്‍സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിചതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.ആലുവ താലൂക്ക് ഹോസ്പിറ്റലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വിജയന്‍ മരണപ്പെടാന്‍ ഇടയായ സംഭവത്തില്‍ സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി (സാപ്സി ) പ്രതിഷേധവുമായി രംഗത്ത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മുരളീധര കുറുപ്പ്, ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍, ഖജാന്‍ജി റെജി മാത്യു ആവശ്യപ്പെട്ടു. 

Tags:    

Similar News