ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിവീഴ്ത്തി പണം കവര്‍ന്ന സംഭവം : നാല് പേര്‍ പിടിയില്‍
കരുമാലൂര്‍ മറിയപ്പടി വലിയപറമ്പില്‍ വീട്ടില്‍ (ഇപ്പോള്‍ മാറമ്പിള്ളി ഗവ: യു.പി സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന) സാജന്‍ (ആനക്കാരന്‍ സാജന്‍- 37), ചിറ്റാറ്റുകര ജാറപ്പടി തോപ്പില്‍ കമ്പിവേലിക്കകം വീട്ടില്‍ സംഗീത് (33), മാറമ്പിള്ളി ഗവ: യു.പി സ്‌കൂളിനു സമീപം പുള്ളോര്‍കുഴി വീട്ടില്‍ ബിനു (39), ആലുവ മാര്‍ക്കറ്റിന് സമീപം ഇലഞ്ഞിക്കായില്‍ ഫ്‌ളാറ്റില്‍ കണ്ടത്തില്‍ വീട്ടില്‍ റിയാസ് (27) എന്നിവരെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പണവും തിരിച്ചറിയല്‍ രേഖകളും കവര്‍ന്ന കേസില്‍ നാല് പേര്‍ പോലിസ് പിടിയിലായി. കരുമാലൂര്‍ മറിയപ്പടി വലിയപറമ്പില്‍ വീട്ടില്‍ (ഇപ്പോള്‍ മാറമ്പിള്ളി ഗവ: യു.പി സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന) സാജന്‍ (ആനക്കാരന്‍ സാജന്‍- 37), ചിറ്റാറ്റുകര ജാറപ്പടി തോപ്പില്‍ കമ്പിവേലിക്കകം വീട്ടില്‍ സംഗീത് (33), മാറമ്പിള്ളി ഗവ: യു.പി സ്‌കൂളിനു സമീപം പുള്ളോര്‍കുഴി വീട്ടില്‍ ബിനു (39), ആലുവ മാര്‍ക്കറ്റിന് സമീപം ഇലഞ്ഞിക്കായില്‍ ഫ്‌ളാറ്റില്‍ കണ്ടത്തില്‍ വീട്ടില്‍ റിയാസ് (27) എന്നിവരെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ കാസിനോ തീയറ്ററിനു സമീപമാണ് സംഭവം നടന്നത്. ഒഡിഷാ സ്വദേശിയായ ബബ്ലു ലാല്‍ താമസ സ്ഥലത്തേക്കു പോകുമ്പോഴായിരുന്നു സംഘം തടഞ്ഞു നിര്‍ത്തി കുത്തി വീഴ്ത്തിയശേഷം കവര്‍ച്ച നടത്തിയത്. അന്വഷണ സംഘത്തില്‍ എസ്‌ഐ മാരായ ആര്‍ വിനോദ്, പി സുരേഷ്, വിപിന്‍ ചന്ദ്രന്‍ , എഎസ്‌ഐ മാരായ സോജി , ഷാജി, സീനിയര്‍ സിവില്‍ പോലിസുദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, മാഹിന്‍ ഷാ, മുഹമ്മദ് അമീര്‍, എച്ച്.ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.