ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഒരു കേസില്‍ കൂടി ഹൈക്കോടതിയുടെ സ്‌റ്റേ

രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. കാക്കനാട് മജിസ്ടേറ്റ് കോടതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്റ്റേ. നേരത്തെ സമാനമായ മറ്റൊരു കേസിലും സ്റ്റേ അനുവദിച്ചിരുന്നു.സഭയ്ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്നും ഭൂമിയിടപാടില്‍ വിശ്വാസ വഞ്ചന നടത്തിയെന്നും ആരോപിച്ചു വിവിധയാളുകള്‍ നല്‍കിയ കേസുകളാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ളത്

Update: 2020-01-13 14:53 GMT

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള ഒരു കേസിലെ തുടര്‍നടപടിക്ക് കൂടി ഹൈക്കോടതി സ്റ്റേ അനുവദിച്ചു. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. കാക്കനാട് മജിസ്ടേറ്റ് കോടതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്റ്റേ. നേരത്തെ സമാനമായ മറ്റൊരു കേസിലും സ്റ്റേ അനുവദിച്ചിരുന്നു.സഭയ്ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്നും ഭൂമിയിടപാടില്‍ വിശ്വാസ വഞ്ചന നടത്തിയെന്നും ആരോപിച്ചു വിവിധയാളുകള്‍ നല്‍കിയ കേസുകളാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ളത്. അതേ സമയം കര്‍ദ്ദിനാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചെന്ന കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അന്വേഷണത്തിന് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റ നേതൃത്വത്തില്‍ പ്രത്യേക സംഘം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം -അങ്കമാലി അതിരൂപത അംഗങ്ങളാണ് കോടതിയെ സമീപിച്ചത്. 

Tags:    

Similar News